മക്കള്‍: ലൗലി, ആന്‍സി, ജോസ് മാത്യു (റിട്ട. എച്ച്എം, സെന്റ് ജോര്‍ജ് എച്ച്എസ്, കോട്ടാങ്ങല്‍), മെറ്റി, ഡോ. ഡോമിനിക് സാവിയോ ( എച്ച്എസ്എസ് ടി, സെന്റ് തോമസ് എച്ച്എസ് എസ് എരുമേലി).
മരുമക്ക ള്‍ : രാജു തങ്ങളത്തില്‍, കുഞ്ഞുമോന് ആലുങ്കല്‍, റോസ്മി ജോസഫ് (എച്ച്എസ്എസ്ടി, സെന്റ് തേരേസ ബിസിഎച്ച്എസ്എസ് ചെങ്ങരൂര്‍), ബെന്നി പല്ലാട്ടുകുന്നേല്‍ (ചെമ്മലമറ്റം), ജീന ജോര്‍ജ് (എച്ച്എസ്എസ് ടി. സെന്റ് തോമസ് എച്ച്എസ് എസ് എരുമേലി).
സഹോദരങ്ങള്‍: സിസ്ററര് ലിറ്റില്‍ ഫ്ളവര്‍ എസ്എച്ച് പൊടിമറ്റം, പരേതരായ ഫാ.സേവ്യര്‍ മുണ്ടാട്ടു ചുണ്ടയില്‍, സിസിലി റിയാന്‍ കുന്നുംപുറം, ഏലിയാമ്മ.
അവിഭക്ത ചങ്ങനാശേരി അതിരൂപതയിലെ ചെറുപുഷ്പ മിഷന് ലീഗ് ഓര്‍ഗനൈസര്‍, സെക്രട്ടറി, വിമോചനസമരത്തിന്റെ മല്ലപ്പള്ളി മേഖല ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാത്യു ജോസഫ് 65 വര്‍ഷക്കാലം സണ്‍ഡേ സ്കൂള്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
2016 ല്‍ പ്രഥമ മാര്‍ കാളാശേരി അവാര്‍ഡ് നല്കി ചങ്ങനാശേരി അതിരൂപത ആദരിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പിതൃസഹോദര പുത്രനാണ്.
ചങ്ങനാശേരി അതിരൂപതയുടെ നിര്‍മ്മലപുരം, ചുങ്കപ്പാറ കോട്ടാങ്ങല്‍, കുളത്തൂര്‍ പ്രദേശങ്ങളുടെ ക്റൈസ്തവ വിശ്വാസ ഗോപുരമായിരുന്ന മാത്തുക്കുട്ടി ആശാന് പ്രവാസിഓണ്ലൈന് ആദരാഞ്ജ്ജലികള്‍ അര്പ്പിയ്ക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തിയും നേരുന്നു.

Comments: